Skip to content

Latest commit

 

History

History
91 lines (72 loc) · 15.9 KB

README-ml.md

File metadata and controls

91 lines (72 loc) · 15.9 KB

English | 繁中版 | 简中版 | العربية | বাংলা | Čeština | Deutsch | Ελληνικά | Español | فارسی | Français | हिंदी | Indonesia | Italiano | 日本語 | 한국어 | ພາສາລາວ | Македонски | Монгол | Nederlands | Polski | Português (Brasil) | Русский | ไทย | Türkçe | Українська | Tiếng Việt

API സുരക്ഷാ ചെക്ക്‌ലിസ്റ്റ്

നിങ്ങളുടെ API ഡിസൈൻ ചെയ്യുമ്പോഴും ടെസ്റ്റ് ചെയ്യുമ്പോഴും റിലീസ് ചെയ്യുമ്പോഴും പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ പ്രതിരോധ നടപടികളുടെ ചെക്ക്‌ലിസ്റ്റ്.


ഒതെന്റിക്കേഷൻ

  • Basic Auth ഉപയോഗിക്കരുത്. പകരം സ്റ്റാൻഡേർഡ് ഓതെന്റിക്കേഷൻ ഉപയോഗിക്കുക (e.g. JWT, OAuth).
  • Authentication, token generation, password storage എന്നിവയിൽ മുമ്പ് സൃഷ്ടിച്ച അടിസ്ഥാന രീതിയുടെ ആവർത്തനം ഉണ്ടാകരുത്. മാനദണ്ഡങ്ങൾ പാലിക്കുക.
  • ലോഗിനിൽ Max Retry യും ജയിൽ ഫീച്ചേഴ്സും ഉപയോഗിക്കുക.
  • എല്ലാ സെൻസിറ്റീവ് ഡാറ്റയിലും എൻക്രിപ്ഷൻ ഉപയോഗിക്കുക.

JWT (JSON വെബ് ടോക്കൺ)

  • ഒരു റാൻഡം കോംപ്ലിക്കേറ്റഡ് കീ ( JWT Secret) ഉപയോഗിച്ച് ടോക്കണിനെ ബ്രൂട്ട് ഫോഴ്‌സ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതാക്കാം.
  • ഹെയ്ഡറിൽ നിന്ന് അൽഗോരിതം വേര്തിരിച്ചെടുക്കരുത്. അൽഗോരിതത്തെ ബേക്ക്എന്റിൽ തന്നെ നിലനിർത്തുക (HS256 അല്ലെങ്കിൽ RS256).
  • ടോക്കൺ കാലഹരണപ്പെടൽ ( TTL, RTTL) കഴിയുന്നത്ര ചെറുതാക്കുക.
  • സെൻസിറ്റീവ് ഡാറ്റ JWT പേലോഡിൽ സൂക്ഷിക്കരുത്, അത് എളുപ്പത്തിൽ ഡീകോഡ് ചെയ്യാം .
  • വളരെയധികം ഡാറ്റ സൂക്ഷിക്കുന്നത് ഒഴിവാക്കുക. JWT സാധാരണയായി headerകളിൽ പങ്കിടുന്നു, അവയ്‌ക്ക് വലുപ്പ പരിധിയുണ്ട്.

ആക്സസ്

  • DDoS / ബ്രൂട്ട്-ഫോഴ്സ് ആക്രമണങ്ങൾ ഒഴിവാക്കാൻ റിക്വറ്റുകൾ (ത്രോട്ടിലിംഗ്) പരിമിതപ്പെടുത്തുക.
  • MITM (മാൻ ഇൻ ദ മിഡിൽ അറ്റാക്ക്) ഒഴിവാക്കാൻ സെർവർ സൈഡിൽ HTTPS ഉപയോഗിക്കുക.
  • SSL സ്ട്രിപ്പ് ആക്രമണം ഒഴിവാക്കാൻ SSL-നൊപ്പം HSTS ഹെഡർ ഉപയോഗിക്കുക.
  • ഡയറക്ടറി ലിസ്റ്റിംഗുകൾ ഓഫാക്കുക.
  • സ്വകാര്യ API-കൾക്കായി, വൈറ്റ്‌ലിസ്റ്റ് ചെയ്‌ത IP-കൾ/ഹോസ്റ്റുകളിൽ നിന്ന് മാത്രം ആക്‌സസ് അനുവദിക്കുക.

Authorization

OAuth

  • വൈറ്റ്‌ലിസ്റ്റ് ചെയ്‌ത URL-കൾ മാത്രം അനുവദിക്കുന്നതിന് സെർവർ സൈഡിൽ എല്ലായ്‌പ്പോഴും redirect_uri സാധൂകരിക്കുക.
  • എപ്പോഴും ടോക്കണുകൾ കൈമാറാതെ പകരം കോഡുകൾ കൈമാറാൻ ശ്രമിക്കുക (response_type=token അനുവദിക്കരുത്).
  • state പരാമീറ്ററിനോടൊപ്പം ഒരു റാൻഡം ഹാഷ് ഉപയോഗിച്ച് OAuth ഓതെന്റിക്കേഷൻ പ്രോസസ്സിലെ CSRF തടയാനാവും.
  • ഓരോ ആപ്ലിക്കേഷനും ഡിഫോൾട്ട് സ്കോപ്പ് നിർവചിക്കുകയും സ്കോപ്പ് പാരാമീറ്ററുകൾ സാധൂകരിക്കുകയും ചെയ്യുക.

ഇൻപുട്ട്

  • പ്രവർത്തനത്തിനനുസരിച്ച് ശരിയായ HTTP രീതി ഉപയോഗിക്കുക: GET (read), POST (create), PUT/PATCH (replace/update), and DELETE (to delete a record), അഭ്യർത്ഥിച്ച ഉറവിടത്തിന് അഭ്യർത്ഥിച്ച രീതി അനുയോജ്യമല്ലെങ്കിൽ 405 Method Not Allowed എന്ന് പ്രതികരിക്കുക.
  • Accept ഹെഡ്‍ർ (കണ്ടെന്റ് നെഗോഷിയേഷൻ) അവശ്യപെടുന്നതിനനുസരിച്ചു content-type വാലിഡേറ്റ് ചെയ്യുകയും സപ്പോർട്ട് ചെയ്യുന്ന ഫോർമാറ്റുകൾ മാത്രം അനുവദിക്കുകയും (ഉദാ. application/xml, application/json, മുതലായവ) പൊരുത്തപ്പെടുന്നില്ലെങ്കിൽ 406 Not Acceptable എന്ന റെസ്പോൻഡ്‌സ് ഉപയോഗിച്ച് പ്രതികരിക്കുകയും ചെയ്യുക.
  • പോസ്റ്റ് ചെയ്‌ത ടാറ്റായുടെ content-type നിങ്ങൾ അനുവദിക്കുന്നതതിനനുസരിച് വാലിഡേറ്റ് ചെയ്യുക. (ഉദാ: application/x-www-form-urlencoded, multipart/form-data, application/json, മുതലായവ).
  • പൊതുവായ വൾനറബിലിറ്റികൾ ഒഴിവാക്കാൻ യൂസർ ഇൻപുട്ട് സാധൂകരിക്കുക (ഉദാ: XSS, SQL-ഇൻജെക്ഷൻ, റിമോട്ട് കോഡ് എക്സിക്യൂഷൻ, മുതലായവ).
  • സെർവർ സൈഡ് എൻക്രിപ്ഷൻ മാത്രം ഉപയോഗിക്കുക.
  • സെർവർ സൈഡ് എൻക്രിപ്ഷൻ മാത്രം ഉപയോഗിക്കുക.
  • കാഷിംഗ്, നിരക്ക് പരിധി നയങ്ങൾ (ഉദാ. Quota, Spike Arrest, Concurrent Rate Limit) എന്നിവ പ്രവർത്തനക്ഷമമാക്കുന്നതിനും API-കളുടെ ഉറവിടങ്ങൾ ചലനാത്മകമായി വിന്യസിക്കുന്നതിനും ഒരു API ഗേറ്റ്‌വേ സേവനം ഉപയോഗിക്കുക.

പ്രോസസ്സിംഗ്

  • തകർന്ന ഓതെന്റിക്കേഷൻ പ്രക്രിയ ഒഴിവാക്കാൻ എല്ലാ എൻഡ് പോയിന്റുകളും ഓതെന്റിക്കേഷൻന് പിന്നിൽ പരിരക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.
  • ഉപയോക്താവിന്റെ സ്വന്തം റിസോഴ്സ് ഐഡി ഒഴിവാക്കണം. /me/orders പകരം /user/654321/orders ഉപയോഗിക്കുക.
  • ഐഡികൾ ഓട്ടോ-ഇൻക്രിമെന്റ് ചെയ്യരുത്. പകരം UUID ഉപയോഗിക്കുക.
  • നിങ്ങൾ XML ഫയലുകൾ പാഴ്‌സ് ചെയ്യുകയാണെങ്കിൽ, XXE (XML ബാഹ്യ എന്റിറ്റി ആക്രമണം) ഒഴിവാക്കുവാൻ എന്റിറ്റി പാഴ്‌സിംഗ് പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്ന് ഉറപ്പാക്കുക.
  • നിങ്ങൾ XML ഫയലുകൾ പാഴ്‌സ് ചെയ്യുകയാണെങ്കിൽ, Billion Laughs/XML bomb വഴി എക്‌സ്‌പോണൻഷ്യൽ എന്റിറ്റി എക്സ്പാൻഷൻ അറ്റാക്ക് ഒഴിവാക്കാൻ എന്റിറ്റി വിപുലീകരണം പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്ന് ഉറപ്പാക്കുക.
  • ഫയൽ അപ്‌ലോഡുകൾക്കായി ഒരു CDN ഉപയോഗിക്കുക.
  • നിങ്ങൾ വലിയ അളവിലുള്ള ഡാറ്റയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ, HTTP തടയൽ ഒഴിവാക്കുന്നതിന് പശ്ചാത്തലത്തിൽ കഴിയുന്നത്ര പ്രോസസ്സ് ചെയ്യാനും പ്രതികരണം വേഗത്തിൽ തിരികെ നൽകാനും വർക്കേഴ്സും ക്യൂകളും ഉപയോഗിക്കുക.
  • ഡീബഗ് മോഡ് ഓഫ് ചെയ്യാൻ മറക്കരുത്.
  • ലഭ്യമാകുമ്പോൾ എക്സിക്യൂട്ടബിൾ അല്ലാത്ത stackകൾ ഉപയോഗിക്കുക.

ഔട്ട്പുട്ട്

  • X-Content-Type-Options: nosniff ഹെഡ്‍ർ അയയ്ക്കുക.
  • X-Frame-Options: deny ഹെഡ്‍ർ അയയ്ക്കുക.
  • Content-Security-Policy: default-src 'none' ഹെഡ്‍ർ അയയ്ക്കുക.
  • ഫിംഗർപ്രിന്റിങ് ഹെൽഡറുകൾ നീക്കം ചെയ്യുക - X-Powered-By, Server, X-AspNet-Version മുതലായവ.
  • content-type നെ നിങ്ങളുടെ പ്രതികരണത്തിനായി നിർബന്ധിക്കുക. നിങ്ങളുടെ പ്രതികരണം application/json ആണെങ്കിൽ, നിങ്ങളുടെ content-type പ്രതികരണവും application/json ആയിരിക്കും.
  • Credentials, passwords അല്ലെങ്കിൽ security tokens പോലുള്ള സെൻസിറ്റീവ് ഡാറ്റ നൽകരുത്.
  • പൂർത്തിയാക്കിയ പ്രവർത്തനത്തിനനുസരിച്ച് ശരിയായ സ്റ്റാറ്റസ് കോഡ് തിരികെ നൽകുക. (ഉദാ: 200 OK, 400 Bad Request, 401 Unauthorized, 405 Method Not Allowed, മുതലായവ).

CI & CD

  • unit/integration tests കോവേജ് ഉപയോഗിച്ച് നിങ്ങളുടെ ഡിസൈനും ഇമ്പലമെന്റാഷനും ഔഡിഡ് ചെയ്യുക.
  • ഒരു കോഡ് റിവ്യൂ പ്രക്രിയ ഉപയോഗിക്കുക, സ്വയം അംഗീകാരം അവഗണിക്കുക.
  • വെണ്ടർ ലൈബ്രറികളും മറ്റ് ഡിപൻഡൻസികളും ഉൾപ്പെടെ ഉൽപ്പാദനത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് നിങ്ങളുടെ സേവനങ്ങളുടെ എല്ലാ ഘടകങ്ങളും എവി സോഫ്‌റ്റ്‌വെയർ സ്ഥിരമായി സ്കാൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  • നിങ്ങളുടെ കോഡിൽ സുരക്ഷാ പരിശോധനകൾ (സ്റ്റാറ്റിക്/ഡൈനാമിക് അനാലിസിസ്) തുടർച്ചയായി പ്രവർത്തിപ്പിക്കുക.
  • അറിയപ്പെടുന്ന കേടുപാടുകൾക്കായി നിങ്ങളുടെ ഡിപൻഡൻസികൾ (സോഫ്‌റ്റ്‌വെയറും ഒഎസും) പരിശോധിക്കുക.
  • ഡിപ്ലോയ്‌മെന്റിനായി ഒരു റോൾബാക്ക് പരിഹാരം രൂപകൽപ്പന ചെയ്യുക.

Monitoring

  • എല്ലാ സേവനങ്ങൾക്കും ഘടകങ്ങൾക്കുമായി കേന്ദ്രീകൃത ലോഗിനുകൾ ഉപയോഗിക്കുക.
  • എല്ലാ ട്രാഫിക്കും എററുകളും റിക്യുസ്റ്റുകളും റെസ്പോണ്ട്സുകളും നിരീക്ഷിക്കാൻ ഏജന്റ്സ് ഉപയോഗിക്കുക.
  • SMS, Slack, Email, Telegram, Kibana, Cloudwatch മുതലായവയ്‌ക്കായി അലേർട്ടുകൾ ഉപയോഗിക്കുക.
  • ക്രെഡിറ്റ് കാർഡുകൾ, പാസ്‌വേഡുകൾ, പിന്നുകൾ മുതലായവ പോലുള്ള സെൻസിറ്റീവ് ഡാറ്റയൊന്നും നിങ്ങൾ ലോഗ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
  • നിങ്ങളുടെ API റിക്യുസ്റ്റുകളും ഇൻസ്റ്റൻസുകളും നിരീക്ഷിക്കാൻ ഒരു IDS കൂടാതെ/അല്ലെങ്കിൽ IPS സിസ്റ്റം ഉപയോഗിക്കുക.

ഇതും കാണുക:

  • yosriady/api-development-tools - RESTful HTTP+JSON API-കൾ നിർമ്മിക്കുന്നതിനുള്ള ഉപയോഗപ്രദമായ വിഭവങ്ങളുടെ ഒരു ശേഖരം.

സംഭാവന

ഈ ശേഖരം ഫോർക്ക് ചെയ്തും ചില മാറ്റങ്ങൾ വരുത്തിയും പുൾ അഭ്യർത്ഥനകൾ സമർപ്പിച്ചും സംഭാവന ചെയ്യാൻ മടിക്കേണ്ടതില്ല. എന്തെങ്കിലും ചോദ്യങ്ങൾക്ക് ഞങ്ങൾക്ക് ഒരു ഇമെയിൽ അയയ്ക്കുക [email protected].