You signed in with another tab or window. Reload to refresh your session.You signed out in another tab or window. Reload to refresh your session.You switched accounts on another tab or window. Reload to refresh your session.Dismiss alert
# ഉപസംഹാരം
ദുരന്തങ്ങളില്‍ വിലപ്പെട്ട ജീവനുകള്‍ നഷ്ട്ടപ്പെടുന്നത് കുറയ്ക്കുന്നതിനാണ് നിലവില്‍ രാജ്യത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ പ്രാമുഖ്യം നല്‍കുന്നത്. രാജ്യത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് 5ആം സ്ഥാനമാണ് ഉള്ളതെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പല മാതൃകകളും ദുരന്ത നിവരണത്തില് കേരളം മുന്നോട്ട് വച്ചിട്ടുണ്ട്. കേരളത്തിന്റെ ഭിന്നശേഷി സൗഹൃദ ദുരന്ത നിവാരണ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാകുകയും ദേശീയ ഭിന്നശേഷി സൗഹൃദ ദുരന്ത നിവാരണ മാര്‍ഗ്ഗ രേഖയില്‍ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരേണ്ടുന്ന പദ്ധതിയായി പരാമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ദുരന്ത നിവാരണ അതോറിറ്റികളുടെ പ്രവര്‍ത്തനം സമഗ്ര മേഖലയിലും വ്യാപിച്ച് വരുന്നു.
ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളിലും, പ്രതികരണ പ്രവര്‍ത്തനങ്ങളിലും നാം ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. ഓരോ അനുഭവത്തില്‍ നിന്നും ശാസ്ത്രീയമായി പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, തിരുത്തല്‍ വരുത്തേണ്ടിടത്ത് തിരുത്തല്‍ വരുത്തി, കൂടുതല്‍ കാര്യക്ഷ്യമതയോടെ, ദുഷ്കരമായ ദുരന്ത സാഹചര്യങ്ങളെ നേരിടുവാനും, ദുരന്ത സാഹചര്യങ്ങള്‍ ലഘൂകരിക്കുവാനും ആസൂത്രണം നടത്തി വിജയിക്കുന്ന സമീപനമാണ് ആധുനിക സമൂഹത്തിന് ആവശ്യം.
ഈ കൈപുസ്തകം ഒരു തുടക്കം ആണ്. ഇലക്ഷന് നടത്തുന്ന അതേ തയ്യാറെടുപ്പും, അതേ കൃത്യതയോടും കൂടി മഴക്കാല ദുരന്തങ്ങളെ നേരിടാന്‍ തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളും, പ്രതികരണ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ നമുക്ക് സാധിക്കണം. ഇതിലേക്കായി ഈ കൈപുസ്തകം കൂടുതല്‍ പരിഷ്കരിക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥരില്‍ നിന്നും ക്ഷണിക്കുന്നു. ഓരോ വര്‍ഷവും ഈ കൈപുസ്തകം പുനര്പ്രസിദ്ധീകരിക്കുമ്പോള് മുന്‍ വര്‍ഷത്തെ അനുഭവങ്ങളും, നല്ല ശീലങ്ങളും സംഗ്രഹിച്ച് സന്നിവേശിപ്പിക്കും.
ശാസ്ത്രം, അനുഭവം, ആസൂത്രണം എന്നിവയില്‍ ഊന്നിയുള്ള പ്രവര്‍ത്തന രീതിയാണ് കേരളത്തിന് എന്നും സാമൂഹിക മാനദണ്ഡങ്ങളില്‍ മുന്‍നിരയില്‍ നില്ക്കുവാന് സഹായിച്ചിട്ടുള്ളത്. സുരക്ഷിത കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.
ഈ കൈപുസ്തകത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് അതാത് വകുപ്പുകള്‍ ദുരന്ത നിവാരണ വകുപ്പിലേക്ക് ജൂണ്‍ 4അം തീയതി റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ അവരവരുടെ മുന്നൊരുക്ക നടപടികള്‍ സംബന്ധിച്ചും, ജില്ല തലത്തില്‍ വിവിധ വകുപ്പുകള്‍ മുന്നൊരുക്ക പ്രവര്‍ത്തനമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് ജൂണ്‍ 4അം തീയതി നല്‍കേണ്ടതാണ്.